ചൈനയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു

ചാംഗ്ഷ: ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്‌ദെയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. വിനോദയാത്രാ സംഘത്തിന്റെ ബസിനാണ് തീപിടിച്ചത്. ടൂറിസ്റ്റ് ബസ് ഹാന്‍ഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ ബസിന് തീപിടിക്കുകയായിരുന്നു.അപകടകാരണം വ്യക്തമല്ല.

അപകടസമയത്ത് 56 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ്‌ റിപ്പോര്‍ട്ട്‌. ബസില്‍ രണ്ടു ഡ്രൈവര്‍മാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top