At least 20 migrants drown in the Mediterranean after boat capsizes trying to reach Europe

ലിബിയ: യൂറോപ്പിലേക്കുളള യാത്രാമധ്യേ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 20 പേര്‍ മരിച്ചു. ലിബിയന്‍ തീരത്ത് വച്ച് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിയുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് കപ്പലുകളും രംഗത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

മോശം കാലവസ്ഥയെ തുടര്‍ന്ന് നിരവധി അഭയാര്‍ഥി ബോട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കടലില്‍ മുങ്ങിയത്. ഒരാഴ്ചക്കിടെ ആയിരക്കണക്കിന് ആളുകളെയാണ് ദൌത്യസേന രക്ഷപ്പെടുത്തിയത്.

Top