At least 20 dead in siege by suspected Islamists at Burkina Faso hotel

ബുര്‍ക്കിനോഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ ഹോട്ടലില്‍ അല്‍ക്വെയ്ദ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 20 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ക്വാംഗഡൗംഗുവിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ സ്‌പ്ലെന്‍ഡിഡിലാണ് ആക്രമണം നടന്നത്. അക്രമികള്‍ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുര്‍ക്കിനോഫാസോയിലെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നാണ് സ്‌പ്ലെന്‍ഡിഡ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ക്വെയ്ദ തീവ്രവാദികള്‍ മുസ്ലീം ആഫ്രിക്ക എന്ന പേരില്‍ അറബിയില്‍ സന്ദേശം അയച്ചിട്ടുണ്ട്. മുസ്‌ളിം സമൂഹത്തിന്റെ ശത്രുക്കളെ കൊന്നൊടുക്കുമെന്ന് സന്ദേശത്തില്‍ തീവ്രവാദികള്‍ പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കുന്നതിന് കമാന്‍ഡോ സംഘം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടി കമാന്‍ഡോകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് ഹോട്ടലില്‍ തീപിടുത്തത്തിന് ഇടയാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഹോട്ടലിനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ എത്രയാണെന്നോ ഭീകരര്‍ എത്ര പേരുണ്ടെന്നോ പൊലീസിനു്ം കമാന്‍ഡോകള്‍ക്കും നിശ്ചയമൊന്നുമില്ല. കൂടുതല്‍ പൊലീസും സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്.

Top