ന്യൂയോർക്ക്: ന്യൂയോർക്കിൽ ഹെലികോപ്റ്റര്‍ നദിയിൽ തകര്‍ന്നുവീണ് രണ്ട് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തിയതായി ന്യൂയോർക്ക് മേയറിന്റെ വക്താവ് എറിക് ഫിലിപ്പ്സ് അറിയിച്ചു.
റൂസ് വെൽറ്റ് ദ്വീപിന് സമീപമുള്ള നദിയിലാണ് ഞായറാഴ്ച വൈകുന്നേരം ഹെലികോപ്റ്റർ തകർന്നുവീണത്. യൂറോകോപ്റ്റർ എഎസ്350 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെടാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.