ഈജിപ്തില്‍ ഐഎസ് ഭീകരാക്രമണം: 18 പോലീസുകാര്‍ കൊല്ലപ്പെട്ടു

ഇസ്‌മൈലിയ: ഈജിപ്തില്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

69 ന്യൂസ് ഓണ്‍ലൈനാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സിനായ് പ്രവിശ്യയിലൂടെ കടന്നുപോകുകയായിരുന്ന സുരക്ഷാ സേനയുടെ വാഹനവ്യൂഹം ഭീകരര്‍ ബോംബ് ആക്രമണത്തില്‍ തകര്‍ത്തശേഷം സേനാംഗങ്ങള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ ഒരു ബ്രിഗേഡിയര്‍ ജനറലിന്റെ കാല്‍ നഷ്ടമായി. മൂന്നു വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.

അടുത്തിടെ സിനായ് പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും കടുത്ത ഭീകരാക്രമണമാണിത്.

Top