കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം ; 18 പേര്‍ മരിച്ചു, 553 പേര്‍ക്ക് പരിക്ക്

ഇതാംപൂള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും 30 ഓളംപേരെ കാണാതായിട്ടുമുണ്ട്.

കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സെക്‌സില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തിരച്ചില്‍ തുടരുകയാണ്.

മലാത്യ പ്രവിശ്യയില്‍ ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും എന്നാല്‍ 30 പൗരന്മാരെ കണ്ടെത്താന്‍ എലാസിഗില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു.

Top