ഇന്തോനേഷ്യയെ ഭീതിയിലാഴ്ത്തിയ ഭൂചലനത്തില്‍ പത്ത് മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോംബോക്കിലൂണ്ടായ ഭൂകമ്പത്തില്‍ പത്ത് പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

നേരത്തെ, ബോ-ബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്.

Top