ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു;13 പേര്‍ മരിച്ചു

ടോക്കിയോ:ജപ്പാനിലെ ക്യോട്ടോയില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി ക്യോട്ടോ അഗ്‌നിരക്ഷാ സേന അറിയിച്ചു. 18 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഇന്ന് രാവിലെ 10.35 ന് സഹായം അഭ്യര്‍ഥിച്ച് തങ്ങള്‍ക്കു ഫോണ്‍ ലഭിക്കുകയായിരുന്നുവെന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ക്യോട്ടോ അഗ്‌നിരക്ഷ സേന അറിയിച്ചു.

ബോധപൂര്‍വ്വം കെട്ടിടത്തിന് അക്രമി തീയിടുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ അക്രമിയെ കുറിച്ചോ അയാളുടെ ലക്ഷ്യത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രതിയെന്നു സംശയിക്കുന്നയാള്‍ തറയിലേക്കു എന്തോ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തീ പടര്‍ന്നതായാണ് വിവരം.

Top