ഹോങ്കോങ്ങിൽ ഇരു നില ബസ് അപകടത്തിൽപ്പെട്ടു ; 13 പേർ മരിച്ചു , 40 പേർക്ക് പരുക്ക്

Hong Kong ,Bus accident

സെൻട്രൽ: ഹോങ്കോങ്ങിൽ ഇരു നില ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

അപകടത്തിൽ ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ബസ്സിൽ യാത്രക്കാർ കുടുങ്ങി കിടപ്പുണ്ടെന്നും,പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

Top