കാബൂളില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ തിങ്കളാഴ്ച്ച നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമീണ വികസന മന്ത്രാലയത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ജീവനക്കാരുമാണ് മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഈദിനോട് അനുബന്ധിച്ച് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ശനിയാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

Top