At least 12 injured as Bhatinda-Jodhpur train derails in Rajasthan

ബിക്കാനര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ തീവണ്ടി പാളം തെറ്റി പന്ത്രണ്ടോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ട്രെയിനിന്റെ നാലു ബോഗികളാണ് പാളം തെറ്റിയത്. നിസാരമായി പരിക്കേറ്റ യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

അപകടം സംഭവിച്ചതു മൂലം ബിക്കാനര്‍ സൂരത്ത്ഗഡ് റെയില്‍വേ ട്രാക്കില്‍ കൂടിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ജമ്മുതാവി എക്‌സ്പ്രസ്, കോട്ട ശ്രീഗംഗാനഗര്‍ എന്നീ ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. അതേസമയം ജയ്പൂര്‍ സൂരത്ത്ഗഡ്, ലാല്‍ഗഡ് അബോഹര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദുചെയ്തിട്ടുണ്ട്.

Top