മെക്സിക്കോയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേർ മരിച്ചു , 18 പേർക്ക് പരുക്ക്

മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ സഞ്ചാരികളെത്തിയ ബസ് മറിഞ്ഞു.

അപകടത്തിൽ 12 പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. കിഴക്കൻ മെക്സിക്കോയിലെ മായാൻ റൂയിൻസിലെ ഹൈവേയിലാണ് അപകടമുണ്ടായത്.

ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.

അമേരിക്ക, ഇറ്റലി, സ്വീഡൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത് .

Top