At least 11 killed in coalition air raid on Yemen hospital: MSF

സന്‍അ: വടക്കന്‍ യമനിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 11 പേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്.

വടക്കന്‍ യമനിലെ ഹജ്ജാര്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഡിസിന്‍ സയന്‍സ് ഫൗണ്ടിയേഴ്‌സ് ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം.

യമന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന ഹൂതി വിമതര്‍ക്ക് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണമാണെന്നാണ് സൂചന.

സംഭവ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വിമാനങ്ങള്‍ വട്ടമിട്ട് പറന്നതായി പ്രദേശവാസികള്‍ പറയുന്നു.

എന്നാല്‍ ആക്രമണത്തെക്കുറിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

യമനില്‍ 2015ല്‍ തുടങ്ങിയ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ 6400ല്‍ അധികം ആളുകള്‍ യമനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

Top