ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറി; ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ലണ്ടന്‍: ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെ ഫിന്‍സ്ബറി പാര്‍ക്കിലെ മുസ്ലീം പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. നടന്നത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു.

Top