പകർച്ചവ്യാധിയുടെ പിടിയിൽ റോഹിങ്ക്യൻ ജനത ; ഡിഫ്തീരിയ ചികിത്സിയ്ക്ക് മരുന്നുകളില്ല

At-Diphtheria

ധാക്ക:മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകൾ താമസിക്കുന്ന ക്യാമ്പുകളിൽ പകർച്ചവ്യാധികൾ പകർന്ന് പിടിക്കുന്നു. കൂടുതൽ പേർക്ക് ബാധിച്ച ഡിഫ്തീരിയയ്ക്ക് വ്യക്തമായ ചികിത്സ നൽകാൻ ക്യാമ്പുകളിൽ മരുന്നുകൾ ആവശ്യത്തിന് ലഭിക്കുന്നില്ല.

ഡോക്ടർസ് വിതൌട്ട് ബോർഡേർസ് (എംഎസ്എഫ്) സഹായ സംഘം നടത്തുന്ന ക്ലിനിക്കിലാണ് രോഗ ബാധിതർ ഉള്ളത്. എന്നാൽ എല്ലാവർക്കും നൽകാനുള്ള മരുന്നുകൾ ഈ ക്ലിനിക്കുകളിൽ ഇല്ല.

ഡിഫ്തീരിയ ഇപ്പോഴാണ് ബംഗ്ലാദേശിൽ സ്ഥിരീകരിക്കുന്നത്. എന്നാൽ നവംബറിൽ രോഗബാധിതമായ ചില അഭയാർഥി ക്യാമ്പുകളിൽ നിന്ന് രോഗം വ്യാപിച്ചിരുന്നു. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 700,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഇവരെ ബംഗ്ലാദേശിൽ നിന്ന് മ്യാൻമറിലെയ്ക്ക് തിരികെ അയക്കാൻ ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ട് നടപടികൾ ആരംഭിച്ചിരുന്നു. മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള കോക്സ്സ് ബസാറിൽ ഇപ്പോഴും ദശലക്ഷം അഭയാർത്ഥികൾ ഉണ്ട്.

ക്യാമ്പുകളിൽ ശുചിത്യം ഇല്ലാത്തതും ആളുകളുടെ എണ്ണം കൂടുന്നതുമായ സാഹചര്യങ്ങളിലാണ് ഡിഫ്തീരിയ രോഗം ശക്തമാകുന്നത്. അതിനാൽ തുമ്മൽ, ചുമ, സംസാരിക്കുക തുടങ്ങിയവയിലൂടെ അണുക്കൾ പെട്ടന്ന് വ്യാപിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു.

മൂന്ന് മാസങ്ങൾക്ക് മുൻപ് ക്യാമ്പുകളിൽ രോഗബാധിതമായതിനെത്തുടർന്ന് 38 പേർ മരിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ഏകദേശം 4,500 രോഗികൾക്ക് എംഎസ്എഫ് ചികിത്സ നൽകിയിട്ടുണ്ട്. 400-ലധികം പേർക്ക് ഇവർ അൻറ്റൈറ്റോക്സിൻ നൽകിയിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിൽ മാത്രമല്ല, ആഗോളതലത്തിലും അൻറ്റൈറ്റോക്സിൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്.

ക്യാമ്പുകളിൽ കണ്ടെത്തിയ ഏറ്റവും കടുത്ത കേസുകൾക്ക് മാത്രമേ അൻറ്റൈറ്റോക്സിൻ നൽകിയിയത്. അത്തരം രോഗികൾക്ക് അന്റിറ്റോക്സിൻ കൂടാതെ ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടിവരും. കൂടാതെ രോഗത്തിന്റെ ആരംഭം മാത്രമുള്ളവർക്ക് ഡിഫ്തീരിയ സ്പെഷ്യാലിറ്റി സെന്ററിൽ ആൻറിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.

ബംഗ്ലാദേശിൽ ജീവൻ രക്ഷ മരുന്നുകളുടെ ലഭ്യത ഇപ്പോൾ വർദ്ധിച്ചുവരികയാണ്. ഇത് നല്ല കാര്യമാണെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ അന്റിറ്റോക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെന്നും അതെല്ലാം കണക്കിലെടുത്ത് മാത്രമേ ചികിത്സ നടത്തുകയുള്ളുവെന്നും എംഎസ്എഫ് വ്യക്തമാക്കുന്നു.

Top