രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് ഇനി ജോലി ചെയ്യാം

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികളെ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ജോലി ചെയ്യിക്കാന്‍ ഉത്തരവായി. ക്വാറന്റീന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ കാരണം വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ആള്‍ ക്ഷാമം നേരിടുന്നുവെന്നും പദ്ധതികള്‍ തമാസിക്കുന്നുവെന്നും ഉള്ള കാരണം കാട്ടി വ്യവസായ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

നിലവില്‍ 14 ദിവസമാണ് സംസ്ഥാനത്തെ തിരികെയെത്തുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്റീന്‍. ഇവര്‍ പോസിറ്റീവ് ആയാല്‍ പിന്നെയും നീളും. ഇതിനാല്‍ ലക്ഷണം ഇല്ലാത്ത കൊവിഡ് പോസിറ്റീവ് ആയവരെ ജോലി ചെയ്യിക്കാം എന്നാണ് പുതിയ ഉത്തരവ്. ഇവര്‍ക്കായി സിഎഫ്എല്‍ടിസി പോലെ പ്രത്യേക സംവിധാനം ഒരുക്കണം. മറ്റുള്ളവരുമായി ഇടകലരാന്‍ ഇടവരരുത്.

ലക്ഷണം കണ്ടാല്‍ ഉടനെ ഇവരെ മാറ്റണം. ആവശ്യമായ പരിശോധനകള്‍ നടത്തണം. എല്ലാ ചെലവുകളും തൊഴില്‍ ഉടമ വഹിക്കണം. നെഗറ്റീവ് ആയാല്‍ ഉടന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിയില്‍ കയറാം. ഉയര്‍ന്ന തസ്തികയില്‍ ഉള്ള ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിത സംവിധാനം ഒരുക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഇതാദ്യമായാണ് ഏതെങ്കിലും മേഖലയില്‍ ലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളെ ജോലി ചെയ്യിക്കാമെന്ന ഉത്തരവ്.

Top