മയക്കുമരുന്ന് കേസില്‍ പിടിയിലായ സീരിയല്‍ നടിക്കെതിരെ അന്വേഷണം ബംഗളൂരുവിലേക്ക്

കൊച്ചി: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം സീരിയല്‍ നടിയെ പിടികൂടിയ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക്. നടി അശ്വതി ബാബുവും ഡ്രൈവര്‍ ബിനോയും ബംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ബംഗ്ലൂരുവിലേക്ക് എത്തുന്നത്.

അശ്വതി ബാബു വിദേശത്ത് തട്ടിപ്പുകേസിലും പ്രതിയാണെന്ന് സൂചനയുണ്ട്. ഇതിനെ കുറിച്ചും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.

കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

Top