അസൂസ് സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ അവതരിപ്പിച്ചു

z5

സൂസ് സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ അവതരിപ്പിച്ചു. വണ്‍ പ്ലസ് 6നോടും ഓണര്‍ 10നോടും നേരിട്ട് ഏറ്റുമുട്ടുക എന്ന ലക്ഷ്യമാണ് അസൂസിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുമായാണ് 5Z എത്തുന്നത്. 256ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്.

6.2 ഇഞ്ച് സ്‌ക്രീനും ഫോണിനുണ്ട്. 3300 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാര്‍ജിംഗ് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡ്യുവല്‍ ക്യാമറയില്‍ 12 എംപി സോണി ഐഎംഎക്‌സ്363 ക്യാമറയും, 8 എംപി ക്യാമറയുമാണുള്ളത്. ഫ്രണ്ട് ക്യാമറയും 8 മെഗാപിക്‌സലാണ് .

സെന്‍ഫോണ്‍ 5Z ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള സെന്‍യുഐയിലാണ്. ഭാരം കുറവായതിനാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഫോണിന്റെ വേഗത വര്‍ധിപ്പിക്കും. ഫ്‌ലിപ് കാര്‍ട്ടില്‍ മാത്രമാകും ഫോണ്‍ ലഭ്യമാവുക. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് എല്ലാ മോഡലിനും 3000 രൂപ ഇളവ് ലഭിക്കും.

Top