ASUS ZenWatch 2 now available in India starting

അസുസിന്റെ ആന്‍ഡ്രോയ്ഡ് വിയര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സെന്‍വാച്ച് 2 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഡസ്‌പ്ലേ വലിപ്പം 1.45 ഇഞ്ചുള്ള
മോഡലും (WI502Q), 1.63 ഇഞ്ച് വലിപ്പമുള്ള മോഡലും (WI501Q) ആണുള്ളത്.

ആദ്യ മോഡലിന് 11,999 രൂപയും, രണ്ടാമത്തേതിന് 14,999 രൂപയുമാണ് വില. ഇപ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോറായ ഫ് ളിപ്കാര്‍ട്ട് വഴിയാണ് സെന്‍വാച്ച് 2 വിന്റെ വില്‍പ്പന. പിന്നീട് അസുസിന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും വാച്ച് വില്‍പ്പനയ്‌ക്കെത്തും.

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 400 പ്രൊസസറാണ് സെന്‍ഫോണ്‍ 2 വിന് കരുത്ത് പകരുക. 512 എംബി റാമും 4ജിബി മെമ്മറിയും വാച്ചിലുണ്ട്. 1.63 ഇഞ്ച് ഡിസ്‌പ്ലേയുള്ള മോഡല്‍ സില്‍വര്‍, ഗണ്‍മെറ്റല്‍ നിറങ്ങളില്‍ ലഭിക്കും.

1.45 ഇഞ്ച് വലിപ്പമുള്ള മോഡല്‍ സില്‍വര്‍ നിറത്തില്‍ മാത്രമേ ലഭിക്കൂ. റബ്ബറിലും ലതറിലുമുള്ള വ്യത്യസ്ത ട്രാപ്പുകളും വാച്ചിന് ലഭ്യമാണ്.

Top