അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും

സ്യൂസിന്റെ പുതിയ സ്മാര്‍ട്‌ഫോണായ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660/670 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.

4ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഡ്യുവല്‍ റിയര്‍ ഫേസിങ് ക്യാമറയുമാണ്. ഒറ്റ ചാര്‍ജിങില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി പവറും ഉണ്ടാകുമെന്നാണ് കമ്പനിയുടെ വാദം. ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും ഫോണിനുണ്ടാകും. 12,999 രൂപയാകും ഫോണിന്റെ വിലയെന്നാണ് കരുതപ്പെടുന്നത്.

Top