അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം2, സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 അവതരിപ്പിച്ചു

സ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, മാക്‌സ് എം2 എന്നീ സ്മാര്‍ട്‌ഫോണുകള്‍ റഷ്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഡിസംബര്‍ 11ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2280×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ന് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജ്, 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 12 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 13 എംപി ഫ്രണ്ട് ക്യാമറയുമാണ്.

1520×720 റെസൊല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്. 13 എംപി, 2 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ്. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്.

Top