അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം1, സെന്‍ഫോണ്‍ ലൈറ്റ് എല്‍1 ആദ്യ വില്‍പ്പന ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു

സ്യൂസ് സെന്‍ഫോണ്‍ മാക്‌സ് എം1, സെന്‍ഫോണ്‍ ലൈറ്റ് എല്‍1 എന്നീ സ്മാര്‍ട്‌ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിച്ചു. മാക്‌സ് എം1ന് 7,499 രൂപയും സെന്‍ഫോണ്‍ ലൈറ്റ് എല്‍1ന് 5,999 രൂപയുമാണ് വില വരുന്നത്. ഇരുഫോണുകളും ആന്‍ഡ്രോയിഡ് ഓറിയോ 8.0ലാണ് പ്രവര്‍ത്തിക്കുന്നത്. 430 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഉള്ളത്.

18:9 ആസ്പെക്ട് റേഷ്യോ, 1440×720 പിക്സലില്‍ 5.45 ഇഞ്ച് ഡിസ്പ്ലേയാണ് സെന്‍ഫോണ്‍ മാക്സ് 1ന് ഉള്ളത്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 4,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി ബാക്ക് ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

1440×720 റെസൊല്യൂഷനില്‍ 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് സെന്‍ഫോണ്‍ ലൈറ്റ് 1ന് ഉള്ളത്. 2 ജിബി റാം 16 ജിബി സ്റ്റോറേജുള്ള ഫോണില്‍ എസ്ഡി കാര്‍ഡും സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 3,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി ബാക്ക് ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top