അസ്യൂസ് സെന്‍ഫോണുകള്‍ക്ക് 2200 രൂപ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ

ASUS ZENFONE

സ്യൂസ് റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് ജിയോ ഫുട്ബോൾ ഓഫറിന്റെ പേരില്‍ പുതിയ സെന്‍ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. അസ്യൂസ് സെന്‍ഫോണ്‍ പുതിയത് വാങ്ങി അതില്‍ ജിയോ സിം ആക്ടിവേറ്റ് ചെയ്താല്‍ പുതിയ ഫുട്ബോൾ ഓഫര്‍ ലഭ്യമാക്കാം.

വ്വൗച്ചറുകളുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. മൈജിയോ ആപ്പിലേക്ക് ഇത് ക്രെഡിറ്റ് ചെയ്യപ്പെടും. പിന്നീട് ജിയോ നമ്പര്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഉപയോഗപ്പെടുത്താം. 50 രൂപയുടെ 44 ക്യാഷ് വ്വൗച്ചറുകളായാണ് ജിയോ നല്‍കുന്നത്.

ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ 198 രൂപ അല്ലെങ്കില്‍ 299 രൂപ എന്നിവയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. പുതിയ സെന്‍ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആക്ടിവേറ്റ് ചെയ്ത ജിയോ സിം ലഭിക്കും. ഓഫര്‍ ജിയോയുടെ പുതിയ ഉപഭോക്താക്കള്‍ക്കും പഴയ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.

പഴയ ഉപഭോക്താക്കള്‍ പുതിയ സെന്‍ഫോണ്‍ വാങ്ങി അതില്‍ ജിയോ സിം ആക്ടിവേറ്റ് ചെയ്താല്‍ ഓഫര്‍ ലഭ്യമാക്കാം.

Top