അസൂസ് സെന്‍ഫോണ്‍ 8 ശ്രേണി ഉടന്‍ ഇന്ത്യയില്‍ എത്തിയേക്കും

ടെക് ബ്രാന്‍ഡ് അസൂസ് അവരുടെ സെന്‍ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി ആഗോള വിപണിയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. കൊവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ ഈ ഫോണുകളുടെ ലോഞ്ച് നീട്ടുകയായിരുന്നു. എന്നാല്‍ അസൂസ് സെന്‍ഫോണ്‍ 8 ശ്രേണി ഉടന്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി അസൂസ് സെന്‍ഫോണ്‍ 8 എന്ന അടിസ്ഥാന മോഡലും, സെന്‍ഫോണ്‍ 8 ഫ്‌ലിപ് എന്ന പ്രീമിയം മോഡലും ഉള്‍പ്പെടുന്നതാണ്.

ഇന്ത്യയില്‍ അസൂസ് 8z എന്നായിരിക്കും ഈ ഫോണിന്റെ പേര്. കാരണം ഇന്ത്യയില്‍ സെന്‍ഫോണ്‍ എന്ന പേരിന്റെ അവകാശം അസൂസിനല്ല. 2019ല്‍ സെന്‍ഫോണ്‍ 6 ആഗോള വിപണിയിലവതരിപ്പിച്ച് പിന്നീട് ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോഴും പേര് അസൂസ് 6z എന്ന് കമ്പനി മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം എത്തിയ സെന്‍ഫോണ്‍ 7 എന്തുകൊണ്ടോ അസൂസ് ഇന്ത്യയില്‍ അവതരിപ്പിച്ചുമില്ല.

6 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 16 ജിബി + 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ 3 പതിപ്പുകളില്‍ ലഭ്യമാണ്. 4,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണ്‍ പായ്ക്ക് ചെയ്യുന്നത്.

Top