അസ്യൂസ് സെന്‍ഫോണ്‍ 7 ഓഗസ്റ്റ് 26ന് പുറത്തിറങ്ങും

സ്യൂസ് സെന്‍ഫോണ്‍ 7 ഓഗസ്റ്റ് 26ന് പുറത്തിറങ്ങും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 SoC പ്രോസസറാണ് സെന്‍ഫോണ്‍ 7ന് കരുത്ത് നല്‍കുന്നതെന്ന് ക്വാല്‍കോം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

6.7 ഇഞ്ച് ഡിസ്‌പ്ലേ, 512 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഈ ഡിവൈസ് വാഗ്ദാനം ചെയ്യുന്നു. 30W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,115mAh ബാറ്ററി ലഭിക്കുന്നതാണയി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സ്മാര്‍ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5, എന്‍എഫ്സി എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Top