ഒലെഡ് ഡിസ്പ്ലേയുമായി അസ്യൂസ് വിവോബുക്ക് പ്രോ 14 വിപണിയില്‍

സ്യൂസ് വിവോബുക്ക് പ്രോ 14 ഏറ്റവും പുതിയ എഎംഡി റൈസൺ 5000 സീരീസ് സിപിയുവിനൊപ്പം ചൈനയിൽ അവതരിപ്പിച്ചു. രണ്ട് സിപിയു ഓപ്ഷനുകളുള്ള രണ്ട് കോൺഫിഗറേഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ഒരൊറ്റ നിറത്തിലാണ് ഈ ലാപ്ടോപ്പ് നിങ്ങൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്നത്. സ്റ്റാൻ‌ഡേർഡ് ആസ്‌പെക്റ്റ് റേഷ്യോയും, ലാപ്ടോപ്പിൻറെ ഒരു വശത്ത് സ്ലിം ബെസലുകളുമുള്ള ഒ‌എൽ‌ഇഡി കളർ-അക്ക്യൂറേറ്റ് ഡിസ്പ്ലേയുമുണ്ട്. വെബ്‌ക്യാം നൽകിയിരിക്കുന്ന ഡിസ്‌പ്ലേയുടെ മുകളിൽ കനമുള്ള ഒരു ബെസെൽ ഉണ്ട്. ഒരു വലിയ ടച്ച്‌പാഡും, ഹർമാൻ കാർഡൺ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളുമാണ് അസ്യൂസ് വിവോബുക്ക് പ്രോ 14 യിലുള്ളത്.

വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന അസ്യൂസ് വിവോബുക്ക് പ്രോ 14, 2,880×1,800 പിക്‌സൽ റെസല്യൂഷനുള്ള 14 ഇഞ്ച് ഒഎൽഇഡി എച്ച്ഡിആർ സ്‌ക്രീൻ അവതരിപ്പിക്കുന്നു. ഈ ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും, 16:10 ആസ്പെക്റ്റ് റേഷിയോയുമുണ്ട്. 100 ശതമാനം ഡിസിഐ-പി 3 കവറേജ്, 10 ബിറ്റ് കളർ, 600 നിറ്റ്സ് പീക്ക് ബറൈറ്നെസ്സ്, 1,000,000: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയും ഇതിലുണ്ട്. പ്രോ 14 ന് എഎംഡി റൈസൺ 5 5600 എച്ച് സിപിയു അല്ലെങ്കിൽ എഎംഡി റൈസൺ 7 5800 എച്ച് സിപിയു ലഭിച്ചേക്കാം, ഇവ രണ്ടിനും എഎംഡി റേഡിയൻ ഗ്രാഫിക്സ് ഉണ്ട്. 3,200 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്ത 16 ജിബി ഡിഡിആർ 4 റാമും സ്റ്റോറേജിനായി 512 ജിബി പിസിഐഇ ജെൻ 3 എക്സ് 4 എൻവിഎം എം 2 എസ്എസ്ഡിയും നോട്ട്ബുക്കിൽ ലഭ്യമാണ്.

Top