അസ്യൂസ് വിവോബുക്ക് എസ്15, വിവോബുക്ക് എസ്14 ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്യൂസ് പുതിയ രണ്ട് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. വിവോബുക്ക് എസ്15, എസ്14 എന്നീ രണ്ട് ലാപ്‌ടോപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. എസ്15 ലാപ്‌ടോപ്പിന് 69,990 രൂപയാണ് വില.

നവംബര്‍ 15 മുതല്‍ ലാപ്‌ടോപ്പ് വില്‍പ്പന ആരംഭിക്കും. എസ്14 ലാപ്‌ടോപ്പിന് 54,990 രൂപയാണ് വില. നവംബര്‍ 1 മുതല്‍ ലാപ്‌ടോപ്പ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. രണ്ട് ലാപ്‌ടോപ്പുകളും അഞ്ച് നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐസില്‍ ഗോള്‍ഡ്, ഫിര്‍മാമെന്റ് ഗ്രീന്‍, സില്‍വര്‍ ബ്ലു, സ്റ്റാര്‍ ഗ്രേ, ഗണ്‍ മെറ്റല്‍ എന്നീ നിറങ്ങളാണ്.

മൂന്ന് വശങ്ങളിലും നാനോ എഡ്ജ് ഡിസൈന്‍ ഉള്ള ആദ്യ ലാപ്‌ടോപ്പുകളാണ് ഇവ. ഇന്റര്‍കോര്‍ ഐ7 പ്രൊസസറാണ് ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ സ്‌റ്റോറേജ് ഡിസൈനും ഉണ്ട്. 49 മിനിറ്റിനുള്ളില്‍ 60 ശതമാനം ചാര്‍ജ് ഇരു ലാപ്‌ടോപ്പുകളിലും കയറുമെന്നതാണ് പ്രധാന സവിശേഷത.

Top