ഗെയ്മര്‍മാരെ ലക്ഷ്യമിട്ട് അസൂസ്; കിടിലന്‍ ഫോണ്‍ വരുന്നു

പുതിയ സ്മാര്‍ട്ട്ഫോണുമായി അസൂസ് എത്തുന്നു. മൊബൈൽ ഗെയിമര്‍മാരെയാണ് അസൂസ് ലക്ഷ്യം വെക്കുന്നത്. ഫോൺ 6 സീരീസ് – റോഗ് ഫോൺ 6, റോഗ് ഫോൺ 6 പ്രോ ഫോൺ എന്നിവയാണ് യുവാക്കളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഗ് ഫോണ്‍ സീരിസ് സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ കസ്റ്റമൈസേഷനുകൾ, ബോൾഡ് ഡിസൈൻ എന്നിവ തെരഞ്ഞെടുക്കുന്ന മൊബൈൽ ഗെയിമർമാരെയാണ് റോഗ് ഫോൺ സീരീസ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ റോഗ് ഫോൺ 6 ന്റെ വില 71,999 രൂപയാണ്. 12GB+256GB ആണ് ഈ ഫോണുകളുടെ സ്റ്റോറേജ് കോൺഫിഗറേഷൻ. 18GB+512GB സ്റ്റോറേജ് വേരിയന്റുള്ള ഫോണിന് 89,999 രൂപയാണ് വില. ഈ മാസം മുതൽ ഫോൺ ഇന്ത്യൻ വിപണികളിൽ ലഭ്യമാകും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഫോണിന്റെ വിൽപന. 6.78 ഇഞ്ച് E5 സാംസങ് അമോൾഡ് ഡിസ്‌പ്ലേ, 165Hz റിഫ്രഷിങ് നിരക്ക്, 720Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത.

Top