അസ്യൂസ് റോഗ് ഫോണ്‍ 3 വില്‍പ്പനയ്‌ക്കെത്തി

സ്യൂസ് റോഗ് ഫോണ്‍ 3 വില്‍പ്പനയ്‌ക്കെത്തി. 8 ജിബി റാം ബേസ് വേരിയന്റിന് 49,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള റോഗ് ഫോണ്‍ 3 ടോപ്പ് എന്‍ഡ് വേരിയന്റില്‍ അനവധി സവിശേഷതകള്‍ വരുന്നുണ്ടെങ്കിലും അസ്യൂസ് ഈ ഫോണ്‍ 57,999 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. ഈ വേരിയന്റ് ഓഗസ്റ്റ് 21 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ലഭ്യമാകും.

അസ്യൂസ് റോഗ് ഫോണ്‍ 3 സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10ല്‍ റോഗ് യുഐ യിലാണ് പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച് ഫുള്‍-എച്ച്ഡി + (1,080×2,340 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാമ്പിള്‍ റേറ്റ്, HDR10 + സപ്പോര്‍ട്ട്. 2.5 ഡി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലെയുടെ സവിശേഷതകള്‍.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമായാണ് അസ്യൂസ് റോഗ് ഫോണ്‍ 3 പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 പ്രൈമറി സെന്‍സറിനൊപ്പം 125 ഡിഗ്രി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സുള്ള 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എഫ് / 2.0 മാക്രോ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സറുമാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകള്‍.

അസ്യൂസ് റോഗ് ഫോണ്‍ 3യുടെ ഫ്രണ്ട് ക്യാമറ എഫ് / 2.0 ലെന്‍സുള്ള 24 മെഗാപിക്‌സല്‍ സെന്‍സറാണ്. ഡിവൈസിന്റെ പിന്നിലെ ക്യാമറ സെറ്റപ്പിലൂടെ 4 കെ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോട്ടുണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിവൈസില്‍ ഉണ്ട്. 30W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6,000mAh ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്.

Top