ഗെയിമിങ് സ്മാര്‍ട്ട്‌ഫോണായ അസൂസിന്റെ പുതിയ റോഗ് ഫോണ്‍ 2 വിപണിയില്‍

ന്ത്യയില്‍ വീണ്ടും വില്‍പ്പനയ്ക്കെത്തിയിരിക്കുകയാണ് ഗെയിം പ്രേമികളുടെ അസൂസ് റോഗ് ഫോണ്‍ 2. ഈ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

37,999 രൂപയുമായാണ് അസൂസ് റോഗ് സ്മാര്‍ട്ട്‌ഫോണ്‍ 2 വിപണിയില്‍ വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുമാണ് അസൂസിനുള്ളത്. വില്‍പ്പന ഓഫറുകളെ സംബന്ധിച്ചിടത്തോളം, ഉപയോക്താക്കള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി അഞ്ച് ശതമാനം തുക തിരികെ ലഭിക്കുന്നതാണ്. ഇഎംഐ ഓപ്ഷനും ഇതോടപ്പം ലഭ്യമാണ്.

ഡിസൈനിന്റെ കാര്യത്തില്‍ അസൂസ് റോഗ് ഫോണ്‍ 2 അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല. 13 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയുമായാണ് ഇത് എത്തിയിരിക്കുന്നത്. ഗെയിമിനോട് താല്പര്യമുള്ളവര്‍ക്കായിട്ടാണ് ഈ സ്മാര്‍ട്‌ഫോണ്‍ പ്രധാനമായും വികസിപ്പിച്ചിരിക്കുന്നത്.

ഈ ഫോണിലൂടെ അസൂസ് 6,000 എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായ ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നുണ്ട്.

Top