ജിഗാബൈറ്റ് എല്‍ടിഇ സംവിധാനത്തോടെ അസൂസ് നോവാഗോ ലാപ്‌ടോപ്പ്

laptop1

ദ്യ ജിഗാബൈറ്റ് എല്‍ടിഇ സംവിധാനമുള്ള അസൂസ് നോവാഗോ (TP370) ലാപ്‌ടോപ്പ് പുറത്തിറക്കി.

ക്വാല്‍കോം സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

10nm ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഓസി, സ്‌നാപ് ഡ്രാഗണ്‍ എക്‌സ് 16 എല്‍ടിഇ മോഡം എന്നിവ 13.3 ഇഞ്ച് ലാപ്‌ടോപ്പിലുണ്ടാവും. 22 മണിക്കൂര്‍ നേരം ബാറ്ററി ചാര്‍ജ് നീണ്ടു നില്‍ക്കും.

ഹവായിയിലെ മോയില്‍ നടന്ന സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജി സമ്മിറ്റിലാണ് ലാപ്‌ടോപ് പുറത്തിറക്കിയത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 എസ് എസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പില്‍, സ്റ്റാര്‍ട്ട് ടാസ്‌ക്ബാര്‍, ആക്ഷന്‍ സെന്റര്‍, ഫയല്‍ സെന്റര്‍ എന്നിവയ്‌ക്കൊപ്പം വിന്‍ഡോസ് ഇങ്ക്, വിന്‍ഡോസ്, ഹെലോ, കോര്‍ട്ടാന തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാവും.

എംബെഡഡ് സിമ്മും നാനോ സിമ്മും ലാപ്‌ടോപ്പില്‍ ഉപയോഗിക്കാം. നാല് ജിബി റാം, എട്ട് ജിബി റാം പതിപ്പുകളില്‍ ലാപ്‌ടോപ് ലഭ്യമാകും. എട്ട് ജിബി റാം പതിപ്പിന് 799 ഡോളര്‍ ആണ് വില.

അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, തായ്‌വാന്‍ എന്നിവിടങ്ങളിലാണ് ലാപ്‌ടോപ്പ് ആദ്യം വില്‍പനയ്‌ക്കെത്തുക.

100 ശതമാനം എസ്ആര്‍ജിബി കളര്‍, ആസുസ് ഐ കെയര്‍ സാങ്കേതിക വിദ്യ, അസൂസ് ട്രൂ ലൈഫ് വീഡിയോ ടെക്‌നോളജി തുടങ്ങിയ പ്രത്യേകതകളും അസൂസ് ഡിസ്‌പ്ലേയ്ക്കുണ്ട്. കൂടാതെ അസൂസ് പെന്നും ഈ ലാപ്‌ടോപ്പില്‍ പ്രവര്‍ത്തിക്കും.Related posts

Back to top