അസ്യൂസിന്റെ പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് വിപണിയിലെത്തി; വില 1,29,990 രൂപ

പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ്. 1,29,990 രൂപ വിലയിട്ടിരിക്കുന്ന ലാപ്‌ടോപ്പ് എട്ടാം തലമുറ ഇന്റല്‍ കോര്‍ i78750H സിപിയുവിലാണ് പ്രവര്‍ത്തിക്കുന്നത്. TUF ഗെയിമിംഗ് ശ്രേണിയിലാണ് പുതിയ ലാപ്‌ടോപ്പ്.

16GB റാം, GTX 1060 GPU, 15.6 ഇഞ്ച് 144 Hz IPS ഡിസ്‌പ്ലേ, RGB ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നിവയാണ് ലാപ്‌ടോപ്പിന്റെ സവിശേഷതകള്‍. അടുത്ത വര്‍ഷം നാല് ലക്ഷം ലാപ്‌ടോപ്പുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിഹിതം കൈയടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ അസ്യൂസിന്റെ വിഹിതം. 2.6 ലക്ഷം യൂണിറ്റ് ലാപ്‌ടോപ്പാണ് കമ്പനി ഇപ്പോള്‍ വിറ്റഴിക്കുന്നത്.ഇന്ത്യയിലെ പിസി, ഗെയിമിങ് ലാപ്‌ടോപ്പ് ഭ്രമം മനസിലാക്കിയാണ് കമ്പനി പുതിയ ലാപ്‌ടോപ് വിപണിയിലെത്തിച്ചിരിക്കുന്നത്.

Top