asus liquid cool laptop

ലാപ്‌ടോപ് ചൂടാകുന്നത് പരമാവധി കുറക്കാനായി ലോകത്തെ ആദ്യത്തെ ലിക്വിഡ് കൂള്‍ഡ് ലാപ്‌ടോപുമായി എത്തിയിരിക്കുകയാണ് തായ്‌വാനില്‍ നിന്നുള്ള എസൂസ്.

ഇന്ത്യയില്‍ രണ്ട് മോഡലുകളാണ് എസൂസ് പുറത്തിറക്കിയിരിക്കുന്നത്.

ഇതില്‍ ആര്‍ഒജി ജിഎക്‌സ്700 എന്ന മോഡലിന് 4,12,990 രൂപയാണ് വില. ആര്‍ഒജി സ്ട്രിക്‌സ് ജിഎല്‍502 എന്ന ഗെയിമിംഗ് ലാപ്‌ടോപും എസൂസ് പുറത്തിറക്കിയിട്ടുണ്ട്.

അതിവേഗത്തിലുള്ള ഗെയിമിംഗ് ഗ്രാഫിക് സപ്പോര്‍ട്ടാണ് ആര്‍ഒജി ജിഎക്‌സ് 700ന്റേത്.

500 വോള്‍ട്ടിന്റെ ചൂട് വരെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കാവുന്ന കൂളിംഗ് പാഡിന് സാധിക്കും. ഇനി ഉപഭോക്താക്കള്‍ക്ക് മറ്റ് കൂളിംഗ് ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അതിനും ആര്‍ഒജി ജിഎക്‌സ് 700ല്‍ സൗകര്യമുണ്ട്.

2.7 ജിഗാഹെട്‌സ് ശേഷിയുള്ള ആറാംതലമുറയിലെ സ്‌കൈലേക് കോര്‍ ഐ76820എച്ച്‌കെ പ്രൊസസറുകളാണ് ജിഎക്‌സ് 700ല്‍ എസൂസ് ഉപയോഗിച്ചിരിക്കുന്നത്.

64 ജിബി വരെ വികസിപ്പിക്കാവുന്ന 16 ജിബി റാമാണ് ലാപ്‌ടോപിനുണ്ടാവുക.

ഗ്രാഫിക്‌സ് ഉപയോഗത്തിന് നിവിഡ ജിഫോഴ്‌സ് ജിടിഎക്‌സ് 980 ജിപിയുവും ജിഡിഡിആര്‍ 5 8 ജിബി വിറാമും എസൂസ് വാഗ്ദാനം ചെയ്യുന്നു. ചൂട് കുറയുന്നതിനൊപ്പം പ്രകടനം വര്‍ധിക്കുകയും ചെയ്യുമെന്നതാണ് എസൂസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്.

ജിഎക്‌സ് 700 ലാപ്‌ടോപന് 17.3 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് . ജി സിങ്ക് ടെക്‌നോളജിയില്‍ 4കെ യുഎച്ച്ഡി(3840X2160 പിക്‌സല്‍) മോണിറ്ററാണ്.

എസൂസ് ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ മാത്രമാണ് ഈ ലാപ്‌ടോപ് വില്‍ക്കുന്നത്.

സാധാരണ ഉപഭോക്താക്കളേക്കാള്‍ സാങ്കേതിക വിദഗ്ധരെയാണ് എസൂസ് ജിഎക്‌സ് 700ലൂടെ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ ലിമിറ്റഡ് എഡിഷനായാണ് ജിഎക്‌സ് 700 ഇറക്കുന്നത്.

Top