അസുസിന്റെ പുതിയ സ്മാര്‍ട്‌ഫോൺ ‘സെന്‍ഫോണ്‍ വി’ അമേരിക്കയില്‍ അവതരിപ്പിച്ചു

സുസിന്റെ പുതിയ സ്മാര്‍ട്‌ഫോണായ സെന്‍ഫോണ്‍ വി അമേരിക്കയില്‍ അവതരിപ്പിച്ചു.

ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ വെരിസണിന്റെ എക്സ്ക്ലൂസീവ് ഉൽപന്നമാണ് സെൻഫോൺ വി.

ഫോണുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും വെരിസണിന്റെ വെബ്‌സൈറ്റില്‍ വന്നിട്ടില്ല. ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

1920 x 1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി റസലൂഷന്‍ ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം. മികച്ച കോണ്‍ട്രാസ്റ്റിനും ഔട്ട്‌ഡോര്‍ റീഡബിലിറ്റിയ്ക്കും വേണ്ടിയുള്ള ട്രൂ2ലൈഫ് സാങ്കേതിക വിദ്യ, കയ്യടയാളവും അഴുക്ക് പുരളാത്തതുമായ വിധത്തിലുള്ള കവചം, കയ്യുറ ധരിച്ചും ഉപയോഗിക്കാം തുടങ്ങിയവയാണ് സവിശേഷതകൾ.

2.2 GHz ക്വാഡ്‌കോര്‍ ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 എസ്ഓസി പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

അഡ്രിനോ 530 ജിപിയു, 4ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, തുടങ്ങി മൈക്രോ എസ്ഡി കാര്‍ഡ് 256 ജിബി വരെ ഉയർത്താനും സാധിക്കും.

23 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, f/2.0 അപ്പേര്‍ച്ചര്‍, ഓട്ടോഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ഡ്യുവല്‍ എല്‍ഇഡി റിയല്‍ ടോണ്‍ ഫ്‌ലാഷ് എന്നിവയാണ് ക്യാമറ സവിശേഷതകൾ.

8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, f/2.0 അപ്പേര്‍ച്ചര്‍, നിരവധി ഷൂട്ടിങ് മോഡുകളും ഫോണില്‍ ലഭ്യമാണ്.

ആന്‍ഡ്രോയിജ് 7.1 ന്യൂഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം. 3000 mAh ന്റെ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

4ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്,ജിപിഎസ്, മൈക്രോ യുഎസ്ബി, എഫ്എം റേഡിയോ, ഓഡിയോ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്.

ആക്‌സിലറോമീറ്റര്‍, ഇ കോംപസ്, ഗൈറോസ്‌കോപ്പ്, ആര്‍ജിഹി, ഐആര്‍, ആംബിയന്റ്, ഫിങ്കര്‍പ്രിന്റ്‌ തുടങ്ങിയ സെന്‍സറുകള്‍ ഫോണിൽ ഉണ്ട്.

Top