റോഗ് ഫോണിന്റെ റണ്ടാം പതിപ്പ് ഇന്ത്യയിലെത്തി

സൂസിന്റെ പ്രീമിയം സ്മാര്‍ട്ഫോണായ റോഗ് ഫോണിന്റെ റണ്ടാം പതിപ്പായ റോഗ് ഫോണ്‍ -2 ഇന്ത്യയിലെത്തുന്നു. 6.59 ഇഞ്ച് വലിപ്പമുള്ള 1080 പിക്സല്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്റെ മുഖ്യ സവിശേഷത.

ഇതിന്റെ എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 37,999 രൂപയും12 ജിബി റാം / 512 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപയും ആണ് വില. ഈ 10 ബിറ്റ് ഡിസ്പ്ലേ പാനലില്‍ എച്ച്ഡിആര്‍ സൗകര്യവും 500,000:1 കോണ്‍ട്രാസ്റ്റ് റേഷ്യോയും ഉണ്ട്.

ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണിനിതിനുള്ളത്. 2.96 GHz ക്വാല്‍കോം 855 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. 48 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയും 24 എംപി സെല്‍ഫി ക്യാമറയുമാണ് റോഗ് ഫോണ്‍ 2 നുള്ളത്. 6000 എംഎഎച്ച് ബാറ്ററിശേഷിയുള്ള ഫോണില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

Top