വ്യത്യസ്ത നിറങ്ങളില്‍ സെന്‍ഫോണ്‍ 4 ലൈറ്റുമായി അസൂസ് വീണ്ടും

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രാധാന്യം കൂടുമ്പോള്‍ പുത്തന്‍ സ്മാര്‍ട്ട് ഫോണിനെ അവതരിപ്പിച്ചിരിക്കുകയാണ്‌ അസൂസ്.

മൊബൈല്‍ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സെന്‍ഫോണ്‍ 4  നിരയിലേക്ക് ‘സെന്‍ഫോണ്‍ 4 ലൈറ്റ്’  സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചു.

ഫിലിപൈന്‍സില്‍ അവതരിപ്പിച്ച “സെന്‍ഫോണ്‍ 4 ലൈറ്റ്”  മിന്‍ഡ് ഗ്രീന്‍, ഡീപ് സീ ബ്ലാക്ക്, റോസ് പിങ്ക്, സണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, ക്വാഡ് കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം, 16GB/32GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 13 MP ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി, 4ജി കണക്ഷന്‍, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയതാണ് സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.

മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ വര്‍ധിപ്പിക്കാം.

ആക്‌സിലറേറ്റര്‍, ഇകോംപസ്സ്, ഗൈറോസ്‌കോപ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആമ്ബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന സെന്‍ഫോണ്‍ 4 ലൈറ്റിന് 10,182 രൂപയാണ് വില.

Top