ഇന്ത്യന്‍ വിപണി കീഴടക്കാന്‍ അസൂസിന്റെ 8z ഇന്നെത്തും

സൂസിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും .ASUS 8z എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകളില്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .അതില്‍ Snapdragon 888 പ്രോസ്സസറുകള്‍ തന്നെയാണ് ഈ ഫോണുകളില്‍ പ്രതീഷിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ നോക്കാം .

 

അസൂസിന്റെ 8Z പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഫോണുകള്‍ 5.9ഇഞ്ചിന്റെ FHD+ AMOLED ഡിസ്പ്ലേയില്‍ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ് . അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10 സപ്പോര്‍ട്ട് ,ഗൊറില്ല ഗ്ലാസ് വിക്ക്റ്റസ് സംരക്ഷണവും ഈ അസൂസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ അസൂസിന്റെ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 888 5G പ്രോസ്സസറുകളില്‍ തന്നെ വിപണിയില്‍ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ 11 ല്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

ക്യാമറകളിലേക്ക് വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .64 മെഗാപിക്‌സലിന്റെ Sony IMX686 സെന്‍സറുകള്‍ + 12 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .സെല്‍ഫിയിലേക്കു വരുകയാണെങ്കില്‍ 12 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറകളും ഇതിനു നല്‍കിയിരിക്കുന്നു .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .

 

Top