സെന്‍ഫോണ്‍ എന്ന പേര് ഒഴിവാക്കി; അസൂസ് 6z വിപണിയില്‍ എത്തി

സെന്‍ഫോണ്‍ എന്ന ട്രേഡ്മാര്‍ക്കിനുമേലുള്ള തര്‍ക്കത്തില്‍ നിയമനടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അസൂസ് സെന്‍ഫോണ്‍ എന്ന് പേര് ഒഴിവാക്കി. പകരം സെന്‍ഫോണ്‍ 6 സ്മാര്‍ട്ഫോണ്‍ പേര് മാറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു.അസൂസ് 6z എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിച്ചത്.

യാന്ത്രികമായി തിരിയുന്ന ക്യാമറ മോഡ്യൂള്‍ ആണ് ഇതിന്റെ സവിശേഷത. കഴിഞ്ഞ വര്‍ഷം അസൂസ് അവതരിപ്പിച്ച ഫ്‌ളാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ സെന്‍ഫോണ്‍ 5സീ യുടെ പിന്‍ഗാമിയാണ് അസൂസ് 6z

കോണിങ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണത്തോടുകൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് അസൂസ് 6zന്. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യാമാകുന്നത്. 6ജിബി റാം 64 ജിബി ഇന്റേണല്‍ മെമ്മറി, 6ജിബിറാം 128 ജിബി ഇന്റേണല്‍ മെമ്മറി, 8ജിബി റാം 256 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെയാണ് മൂന്ന് വേരിയന്റുകള്‍.

സ്‌നാപ്ഡ്രാഗണ്‍ 855 ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഡ്രിനോ 640 ജിപിയു ആണുള്ളത്. 48 മെഗാപിക്‌സലിന്റെയും 13 മെഗാപിക്‌സലിന്റേയും സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ ക്യാമറയില്‍ എഫ്1.79 അപ്പേര്‍ച്ചറും ലേസര്‍ ഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്.5000എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.

Top