ധനുഷ് – മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്‍’; പുതിയ പോസ്റ്റര്‍ എത്തി

ഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘അസുരന്റെ ‘പുതിയ പോസ്റ്റര്‍ എത്തി. പുതിയ പോസ്റ്റര്‍ മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്‍- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ‘അസുരനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു.

View this post on Instagram

#ASURAN #VETRIMAARAN #DHANUSH #KALAIPULISTHANU

A post shared by Manju Warrier (@manju.warrier) on

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. എ.ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മ്മിക്കുന്നത്.

ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മഞ്ജു വാര്യര്‍ അടുത്തിടെ പറഞ്ഞിരുന്നു. ‘അസുര’ന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജു ഇക്കാര്യം പറഞ്ഞത്. ”ധനുഷ് മുന്‍പു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമാണ്. ഞാന്‍ ധനുഷിന്റെ ഒരു വലിയ ഫാനാണ്,’എന്നും മഞ്ജു പറഞ്ഞു.

Top