ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നുഷ് വെട്രിമാരന്‍കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം അസുരനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ പ്രധാനവേഷത്തില്‍ ധനുഷിനോടൊപ്പമുണ്ടാകും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശാണ് സംഗീതം.

ധനുഷ് വെട്രിമാരന്‍ ഒന്നിച്ച കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വടചൈന്നെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു.ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ വെട്രിമാരന്‍ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ സംവിധായകരില്‍ ഒരാളാണ്.

Top