‘മലയാളത്തിന്റെ അഭിനയ സരസ്വതി’; മഞ്ജുവിനെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്ത് അവതാരിക

ലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വെട്രിരാമന്‍ സംവിധാനം ചെയ്യുന്ന അസുരന്‍. തമിഴകത്തിന്റെ പ്രിയതാരം ധനുഷിനൊപ്പമാണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ മലയാളത്തിന്റെ അഭിനയ സരസ്വതി’ എന്നു മലയാളത്തില്‍ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജുവിനെ വേദിയിലേക്ക് അവതരാക ക്ഷണിച്ചത്. മലയാളത്തില്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അവതരാക മഞ്ജുവിനോട് പറഞ്ഞു. വളരെ നല്ല മലയാളമാണ് പറഞ്ഞതെന്നും നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജു മറുപടി നല്‍കി.

അസുരന്‍ എനിക്ക് വളരെ പ്രത്യേകതയുള്ള ചിത്രമാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് സിനിമയാണ്. ഇതുവരെ മലയാളത്തില്‍ മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. തമിഴില്‍ ഇത്ര നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവര്‍ക്കും നന്ദി. ആര്‍ക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല- മഞ്ജു പറഞ്ഞു.

ധനുഷ് നേരത്തേ തന്നെ എന്റെ നല്ല സുഹൃത്താണ്. ഇപ്പോള്‍ സഹതാരം കൂടി ആയിരിക്കുന്നു. ഞാന്‍ ധനുഷിന്റെ വലിയൊരു ആരാധികയാണ്. മലയാള സിനിമയിലെ അതേ അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവപ്പെട്ടത്.

അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ. ഇനിയും ഒരുപാടു തമിഴ് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം- മഞ്ജു പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകന്‍ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. ധനുഷും മഞ്ജു വാര്യരും ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് എത്തുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്.

എ.ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മ്മിക്കുന്നത്.

തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്‍- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. അതുകൊണ്ട് തന്നെ അസുരനായി പ്രേഷകര്‍ കാത്തിരിക്കുകയാണ്.

Top