ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX 707 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ മുന്‍നിര DBX 707 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. 4.63 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഇത് ബ്രാന്‍ഡിന്റെ നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണ്.
2021 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച 4.15 കോടി രൂപ വിലമതിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് DBX നേക്കാള്‍ 48 ലക്ഷം രൂപ കൂടുതലാണ് പുതിയ എസ്‌യുവിയുടെ വില.

സ്റ്റാന്‍ഡേര്‍ഡ് DBX -മായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ DBX 707 -ന് ഡബിള്‍-വെയ്ന്‍ മെഷ് പാറ്റേണ്‍, പുനര്‍രൂപകല്‍പ്പന ചെയ്‌ത എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുനര്‍നിര്‍മ്മിച്ച എയര്‍ ഇന്‍ടേക്കുകള്‍, ഫ്രണ്ട് ബമ്പര്‍ എന്നിവയ്‌ക്കൊപ്പം വലിയ ഗ്രില്ലും ലഭിക്കുന്നു.

മുന്‍നിര എസ്‌യുവിക്ക് വലിയ സൈഡ് സ്‌കേര്‍ട്ടുകളും സ്റ്റാന്‍ഡേര്‍ഡ് 22 ഇഞ്ച് അല്ലെങ്കില്‍ പുതിയ ഓപ്‌ഷണല്‍ 23 ഇഞ്ച് അലോയി വീലുകളും ലഭിക്കും. DBX 707 റൂഫ് സ്‌പോയിലറും DBX -ല്‍ നിന്നുള്ള ഡക്ക്‌ടെയില്‍ ശൈലിയിലുള്ള ബൂട്ട് ലിഡും നിലനിര്‍ത്തുന്നു, മാത്രമല്ല ഒരു ക്വാഡ്-എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വലുതാക്കിയ റിയര്‍ ഡിഫ്യൂസറും വാഹനത്തില്‍ വരുന്നു.

സ്‌പോര്‍ട്ടി ഡിസൈന്‍ തീം ഉള്ളില്‍ മാറ്റമില്ലാതെ തുടരുന്നു, സ്‌പോര്‍ട്‌സ് സീറ്റുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്, സ്വിച്ച്‌ ഗിയര്‍ ഡാര്‍ക്ക് ക്രോമില്‍ ഫിനിഷ് ചെയ്‌തിരിക്കുന്നു.

സെന്റര്‍ കണ്‍സോളിലെ ഡ്രൈവ് മോഡുകള്‍ക്കുള്ള പുതിയ ഷോര്‍ട്ട്കട്ട് ബട്ടണുകള്‍, 10.25 ഇഞ്ച് സ്ക്രീനിനുള്ള നാവിഗേഷന്‍ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്ന ടച്ച്‌പാഡ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഹാന്‍ഡ് സ്റ്റിച്ച്‌ഡ് ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവ DBX 707 -ന്റെ മറ്റ് ഇന്റീരിയര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

പുതിയ DBX 707 -നെ കുറിച്ചുള്ള ഏറ്റവും വലിയ സംസാരവിഷയം എന്നത് അതിന്റെ നവീകരിച്ച മെര്‍സിഡീസ് AMG സോഴ്സ്ഡ് 4.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ്.

പാഡില്‍ ഷിഫ്റ്ററുകളുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ എഞ്ചിന്‍ 707 bhp പവറും കൂടാതെ 900 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, ഇത് നാല് വീലുകള്‍ക്കും കരുത്ത് നല്‍കുന്നു.

ഒരു പുതിയ ലോഞ്ച് കണ്‍ട്രോള്‍ സിസ്റ്റത്തിനാല്‍, സ്റ്റാന്‍ഡേര്‍ഡ് DBX -ന്റെ 4.3 സെക്കന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ എസ്‌യുവിക്ക് 0-100 കിലോമീറ്റര്‍ വേഗത വെറും 3.3 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, കൂടാതെ മണിക്കൂറില്‍ 310 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാനും കഴിയും.

റീട്യൂണ്‍ ചെയ്ത എയര്‍ സസ്‌പെന്‍ഷന്‍, സ്റ്റിയറിംഗ് സിസ്റ്റം, ബലപ്പെടുത്തിയ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, പുതിയ കാര്‍ബണ്‍-സെറാമിക് ബ്രേക്ക് ഡിസ്‌കുകള്‍ എന്നിവയും ആസ്റ്റണ്‍ മാര്‍ട്ടിന്‍ 707 -ല്‍ സജ്ജീകരിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍ എസ്‌യുവിയെ കാര്യമായ തരത്തില്‍ മാറ്റിമറച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

ഇന്ത്യയിലെ മറ്റ് പെര്‍ഫോമന്‍സ് എസ്‌യുവികളായ ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ കയീന്‍ ടര്‍ബോ GT, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവയ്‌ക്കെതിരെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX 707 മത്സരിക്കും. ഈയിടെ അനാച്ഛാദനം ചെയ്ത ഫെറാറി പുരോസാംഗ്, ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോര്‍മന്റെ, ബെന്റലി ബെന്റയ്‌ഗ സ്പീഡ് എന്നിവയാണ് ഇതിന്റെ മറ്റ് പ്രധാന എതിരാളികള്‍.

Top