ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരി വില്‍പ്പന ഇന്ന് അവസാനിക്കും

aster dm health care ipo

കേരളം ആസ്ഥാനമായുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ തിങ്കളാഴ്ച ആരംഭിച്ച പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) വ്യാഴാഴ്ച അവസാനിക്കും. 983 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. തുടക്കത്തില്‍ തന്നെ ഏഴ് ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി 294 കോടി രൂപ സമാഹരിച്ചിരുന്നു.

നിക്ഷേപകര്‍ക്കായി നീക്കിവച്ച 1.80 കോടി ഓഹരികളില്‍ 50 ശതമാനത്തിനും ആവശ്യക്കാരായി. അപേക്ഷിക്കേണ്ട ഓഹരികള്‍ 78 എണ്ണമോ അതിന്റെ ഗുണിതങ്ങളോ ആണ്. നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 1.03 കോടി ഓഹരികളില്‍ 51 ശതമാനവും വിറ്റഴിഞ്ഞിട്ടുണ്ട്.

Top