നിയമസഭാ കൈയ്യാങ്കളി കേസ്; വി. ശിവന്‍കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ അടക്കമുള്ള പ്രതികളാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. രേഖകള്‍ പരിശോധിച്ച് വിടുതല്‍ ഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

പ്രതികളാരും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസിലെ പ്രതികളായ മന്ത്രിമാരടക്കമുള്ള ആറ് ഇടത് നേതാക്കളും നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.

Top