ഒരു മുഴം മുൻപേ ചൈനക്ക് കുരുക്കൊരുക്കി ഇന്ത്യ, തന്ത്രപ്രധാന ദ്വീപിൽ നാവിക താവളം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനക്ക് വന്‍ തിരിച്ചടി.

തന്ത്രപ്രധാന ദ്വീപ് സമൂഹ രാജ്യമായ സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവിക താവളം സ്ഥാപിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന സെയ്ഷല്‍സ് പ്രസിഡന്റ് ഡാനി ഫോറെയുടെ പ്രഖ്യാപനമാണ് ചൈനയെ ഞെട്ടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുന്‍പ് നഷ്ടമായ പദ്ധതിക്ക് അനുകൂലമായി ഡാനി ഫോറെ പച്ചക്കൊടി കാട്ടിയത്.

ഇവിടെ ഇന്ത്യയുടെ നാവിക താവളം വരുന്നതോടെ ചൈനീസ് നീക്കങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകും മിന്നല്‍ വേഗത്തില്‍ ആക്രമിക്കാനും സുരക്ഷ ഒരുക്കാനും ഇന്ത്യന്‍ സൈന്യത്തിന് ഇതോടെ എളുപ്പത്തില്‍ സാധിക്കും.

WhatsApp Image 2018-06-25 at 8.11.42 PM

മാലിദ്വീപ് ഭരണകൂടത്തെ സ്വാധീനത്തിലാക്കി ചൈന മേഖലയില്‍ ഉയര്‍ത്തുന്ന നീക്കങ്ങള്‍ക്കുള്ള ചുട്ട മറുപടി ആയാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.

അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യന്‍ നാവികതാവളം സംബന്ധിച്ച പദ്ധതി മുന്നോട്ടു പോകില്ലെന്ന് സെയ്ഷല്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍ ചാലിന് അടുത്ത് സ്ഥിതി ചെയ്യുന്ന അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യയ്ക്ക് നാവിക താവളം അനുവദിക്കുന്നത് സ്വന്തം രാജ്യം അടിയറവ് വയ്ക്കുന്നതിന് തുല്യമാണെന്ന പ്രതിപക്ഷ ആരോപണം കണക്കിലെടുത്താണ് സീഷെല്‍സ് പാര്‍ലമെന്റ് കരാറില്‍ നിന്ന് പിന്മാറിയിരുന്നത്.

എന്നാല്‍, ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങളെ മാനിച്ച് കൊണ്ട് അസംപ്ഷന്‍ ദ്വീപിലെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മോദിയും ഫോറെയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയാവുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിച്ച് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അസംപ്ഷന്‍ ദ്വീപിലെ നാവിക താവളം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നും ഇരു രാഷ്ട്രങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ഡാനി ഫൗറയും അറിയിച്ചു.

WhatsApp Image 2018-06-25 at 7.37.11 PM (1)

പ്രതിരോധത്തിലും നാവിക സുരക്ഷയിലും ഇന്ത്യയും സീഷെല്ലുമായി വര്‍ഷങ്ങളുടെ ബന്ധമാണ് ഉള്ളതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കൂടുതല്‍ ശക്തമായിട്ടായിരിക്കും ഇനി മുന്നാട്ട് പോകുകയെന്നും വാര്‍ത്താലേഖകരോട് വ്യക്തമാക്കി.

അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ പുതുതായി ഇവിടെ തുടങ്ങുന്ന നാവിക താവളത്തില്‍ ഇന്ത്യ സജ്ജമാക്കുമെന്നാണ് സൂചന.

Top