Asslam murder case;league MLA KM Shaji against Pinarayi

km shaji

കോഴിക്കോട്: നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ലീഗ് എംഎല്‍എ കെ.എം ഷാജി. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് പോലെ അസ്ലം കേസില്‍ പിണറായിയെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഷാജി പറഞ്ഞു.

അസ്ലമിന്റെ കൊലപാതകത്തിന് കായികമായി തിരിച്ചടിക്കണമെന്ന് പറയുന്ന ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കെ.എം ഷാജി എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ സൗജന്യമായി ഉപദേശങ്ങള്‍ നല്‍കുന്ന നിരവധി പേരുടെ സന്ദേശങ്ങള്‍ പരക്കുന്നുണ്ട്. നേതൃത്വത്തെ ഭീരുക്കളെന്ന് അവര്‍ അപഹസിച്ചുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യരാജ്യത്ത് നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് ഭീരുത്വമാണെങ്കില്‍ ആ ആരോപണം അഭിമാനപൂര്‍വം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം. നിയമം കൈയിലെടുക്കരുതെന്നും നിയമത്തിന്റെ വഴി തേടണമെന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് അണികളോടാണ്. ലീഗ് പ്രതികരിക്കാത്തതെന്തെന്ന് ചോദിക്കുന്ന എല്ലാവരെയും നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ഷാജി വ്യക്തമാക്കി.

Top