Asslam murder case; One arrested

കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയറമ്പത്ത് മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വളയം സ്വദേശി കുട്ടു എന്ന നിഥിനെയാണ് അറസ്റ്റ് ചെയ്തത്.

കൊലയാളികള്‍ക്കുളള ഇന്നോവ വാഹനം എത്തിച്ചതും കൊലപാതകത്തിനായി പോകുമ്പോള്‍ വാഹനം ഡ്രൈവ് ചെയ്തതും കുട്ടു ആണെന്ന് പൊലീസ് അറിയിച്ചു.

മറ്റ് മൂന്നുപേരെ കൂടി സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വടകര റൂറല്‍ എസ്പി കറുപ്പുസ്വാമിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആഗസ്റ്റ് 12ന് വൈകുന്നേരമാണ് നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് മുഹമ്മദ് അസ്ലത്തിന് വെട്ടേല്‍ക്കുന്നതും. പിന്നാലെ കോഴിക്കോട് ആശുപത്രിയില്‍ വെച്ച് മരണമടയുന്നതും.

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊലപാതകത്തിലെ മൂന്നാം പ്രതിയായിരുന്നു ഇയാള്‍. കേസില്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.

Top