സ്വര്‍ണക്കടത്തിന് സഹായം; മൂന്ന് എയര്‍പോര്‍ട്ട് ജീവനക്കാരെ ഡി ആര്‍ ഐ പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായം നല്‍കി എന്നാരോപിച്ച് മൂന്ന് എയര്‍പോര്‍ട്ട് ജീവനക്കാരെ പിടികൂടി. വിമാനത്തില്‍ ശുചീകരണ ജോലി ചെയ്യുന്ന മൂന്ന് കരാര്‍ ജീവനക്കാരെയാണ് ഡി ആര്‍ ഐ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അബുദാബിയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാന്‍ സഹായിച്ചതിനാണ് പിടിയിലായത്.

വിമാനത്താവളത്തിന് പുറത്ത് വെച്ച് ആദ്യം ഒരു ജീവനക്കാരന്‍ പിടിയിലായി. അതിന് പുറമേ രണ്ടു പേരെ കൂടി പൊലീസ് പിടികൂടി. 84 ലക്ഷം രൂപയുടെ ഒന്നേകാല്‍ കിലോ ഗ്രാം സ്വര്‍ണം കടത്താനാണ് ഇവര്‍ സഹായം നല്‍കിയത്. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഡി ആര്‍ ഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.

Top