ആവശ്യമെങ്കില്‍ തമിഴ്‌നാടിനെ സഹായിക്കും; തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ചെന്നൈ: ചുഴലിക്കാറ്റില്‍ കെടുതിയനുഭവിക്കുന്ന തമിഴ്‌നാടിനെ ആവശ്യമെങ്കില്‍ സഹായിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ബന്ധപ്പെട്ടു. ആവശ്യമായ സഹായം വേണമെങ്കില്‍ ചെയ്യും. ചെന്നൈയില്‍ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തു നിര്‍ത്തണം എന്നും പിണറായി വിജയന്‍ പറഞ്ഞു.

തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ തവണ വലിയ കോപ്പ് കൂട്ടി വന്നതാണ്, എന്നിട്ട് എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു. സതീശന്റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ‘സതീശന് എന്തോ പറ്റിയിരിക്കുകയാണ്, പറ്റുന്നെങ്കില്‍ നിങ്ങള്‍ ഉപദേശിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇന്ത്യ മുന്നണി രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതാണ്. ബിജെപിക്കെതിരെയാണോ സിപിഐഎമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് ആലോചിക്കേണ്ടത് കോണ്‍ഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.

Top