ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍; സോളാര്‍ റിപ്പോര്‍ട്ടിന് പിന്നാലെ നിയമസഭാ ്‌സൈറ്റ് നിശ്ചലമായി

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി.

റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്.

ഇംഗ്ലിഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സഭാ സമ്മേളനം തീര്‍ന്ന് ഏറെ നേരത്തിനു ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്‍ ചേര്‍ത്തത്.

ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു.

വലുപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന്‍ താമസമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിന് നല്‍കുന്ന വിശദീകരണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ്.കെ.മാണി, ഹൈബി ഈഡന്‍ എം.എല്‍.എ, അബ്ദുള്ള കുട്ടി, സുബ്രമണ്യന്‍ തുടങ്ങി തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ വരെ ഉന്നത നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

Top